ഇന്ത്യക്കു മിന്നും ജയം
Wednesday, December 11, 2024 12:18 AM IST
ഭുവനേശ്വർ: വനിതാ ജൂണിയർ ഏഷ്യ കപ്പ് ഹോക്കിയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യക്കു മിന്നും ജയം.
പതിഞ്ഞ തുടക്കത്തിനുശേഷം ഇന്ത്യ 5-0നു മലേഷ്യയെ കീഴടക്കി. ടൂർണമെന്റ് ചരിത്രത്തിൽ മലേഷ്യക്കുമേൽ ഇന്ത്യ നേടുന്ന തുടർച്ചയായ മൂന്നാം ജയമാണ്. 2015ൽ 9-1നും 2023ൽ 2-1നും ഇന്ത്യ ജയിച്ചിരുന്നു.
ഞായറാഴ്ച നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 1-13നു കീഴടക്കിയ ആവേശത്തിലായിരുന്നു ഇന്ത്യ മലേഷ്യക്കെതിരേ ഇറങ്ങിയത്. ഇന്ത്യക്കുവേണ്ടി ദീപിക (37’, 39’, 48’) ഹാട്രിക് സ്വന്തമാക്കി. വൈഷ്ണവി ഫാൽക്കെ (32’), കനിക സിവച്ച് (38’) എന്നിവരും ഇന്ത്യക്കുവേണ്ടി വല ചലിപ്പിച്ചു.