ഇംഗ്ലണ്ട് 280നു പുറത്ത്
Saturday, December 7, 2024 12:29 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 280നു പുറത്ത്. 123 റണ്‍സ് നേടിയ ഹാരി ബ്രൂക്ക്, 66 റണ്‍സ് നേടിയ ഒല്ലി പോപ്പ് എന്നിവരുടെ പോരാട്ടമാണ് ഇംഗ്ലണ്ടിനെ 280ൽ എത്തിച്ചത്.
ന്യൂസിലൻഡിനുവേണ്ടി നഥാൻ സ്മിത്ത് നാലും വിൽ ഒറോക്ക് മൂന്നും മാറ്റ് ഹെൻറി രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ന്യൂസിലൻഡിന് സ്കോർ ബോർഡിൽ 79 റണ്‍സ് എത്തിയപ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടമായി.