കേരളത്തിനു വെങ്കലം
Friday, December 6, 2024 12:19 AM IST
കോൽക്കത്ത: 39-ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വെങ്കലം.
83-54നു മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളം വെങ്കലം സ്വന്തമാക്കിയത്. കേരളത്തിനായി ദിയ ബിജു 22ഉം കെ. ആർതിക 20ഉം പോയിന്റ് വീതം നേടി.