ഇന്ത്യ തോറ്റു
Friday, December 6, 2024 12:19 AM IST
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു തോൽവി.
അഞ്ചു വിക്കറ്റിന് ഓസീസ് വനിതകൾ ജയിച്ചു. 6.2 ഓവറിൽ 19 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയയുടെ മേഗൻ ഷട്ടാണ് പ്ലെയർ ഓഫ് ദ മാച്ച്.
സ്കോർ: ഇന്ത്യ 34.2 ഓവറിൽ 100. ഓസ്ട്രേലിയ16.2 ഓവറിൽ 102/5.