കേരളം തോറ്റു
Wednesday, December 11, 2024 12:18 AM IST
അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ കേരളത്തിനു തോൽവി. നാലു വിക്കറ്റിന് ഒഡീഷയോടാണ് കേരളം തോൽവി വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറിൽ 198 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷ 29 പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.