ഇംഗ്ലണ്ടിനു പരന്പര
Monday, December 9, 2024 1:40 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് 323 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. ഇതോടെ മൂന്നു മത്സര പരന്പര ഇംഗ്ലണ്ട് 2-0ന് ഉറപ്പാക്കി. 2008നുശേഷം ആദ്യമായാണ് ന്യൂസിലൻഡിന്റെ മണ്ണിൽ ഇംഗ്ലണ്ട് പരന്പര നേടുന്നത്. സ്കോർ: ഇംഗ്ലണ്ട് 280, 427/6 ഡിക്ലയേർഡ്. ന്യൂസിലൻഡ് 125, 259.