ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് തോൽവി
Saturday, December 7, 2024 11:59 PM IST
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു നാണംകെട്ട തോൽവി. എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് 2-4നു ബംഗളൂരു എഫ്സിയോടാണ് തോൽവി സമ്മതിച്ചത്.
വെറ്ററൻ താരം സുനിൽ ഛേത്രിയുടെ (8’, 73’, 90+8’) ഹാട്രിക്കാണ് ബംഗളൂരുവിന്റെ ജയത്തിൽ നിർണായകം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ജെസ്യൂസ് ഹിമെനെസ് (56’), ഫ്രെഡ്ഡി (67’) എന്നിവർ നേടി.
സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണ്. 11 മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 23 പോയിന്റുമായി ബംഗളൂരു ഒന്നാം സ്ഥാനത്തെത്തി.
റിക്കാർഡ് ഛേത്രി
ഐഎസ്എൽ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരൻ എന്ന റിക്കാർഡ് 40 വയസും 126 ദിനവും പ്രായമുള്ള ഛേത്രി സ്വന്തമാക്കി. ലീഗ് ചരിത്രത്തിൽ ഛേത്രിയുടെ മൂന്നാം ഹാട്രിക്കാണ്.