അണ്ടർ 19 ഏഷ്യ കപ്പ് : കിരീട പോരിന് ഇന്ത്യ
Saturday, December 7, 2024 12:29 AM IST
ഷാർജ: അണ്ടർ 19 എസിസി ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യൻ കുമാരന്മാർ ഫൈനലിൽ പ്രവേശിച്ചത്.
സ്കോർ: ശ്രീലങ്ക 46.2 ഓവറിൽ 173. ഇന്ത്യ 21.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 175. നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു കീഴടക്കിയാണ് ബംഗ്ലാദേശിന്റെ ഫൈനൽ പ്രവേശം. സ്കോർ: പാക്കിസ്ഥാൻ 37 ഓവറിൽ 116. ബംഗ്ലാദേശ് 22.1 ഓവറിൽ മൂന്നിന് 120.
ഇന്ത്യക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ലക്വിൻ അബേസിംഗ് (110 പന്തിൽ 69) ആയിരുന്നു ശ്രീലങ്കയുടെ ടോപ് സ്കോറർമാർ. ഇന്ത്യക്കുവേണ്ടി ചേതൻ ശർമ 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി വൈഭവ് സൂര്യവൻശി 36 പന്തിൽ 67 റണ്‍സ് അടിച്ചുകൂട്ടി. പ്ലെയർ ഓഫ് ദ മാച്ചും സൂര്യവൻശിയാണ്. ആയുഷ് മാത്രെ 34 റണ്‍സ് നേടി.