ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്സി
Friday, December 6, 2024 12:19 AM IST
കൊച്ചി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ അഡിഡാസ് ഡിസൈന്‍ ചെയ്ത ജഴ്സി പുറത്തിറക്കി. ബിസിസിഐ ഭാരവാഹികള്‍, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരുന്നു ചടങ്ങ്.
22ന് ആരംഭിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ ആദ്യമായി വനിതാ ക്രിക്കറ്റ് ടീം നീലനിറത്തില്‍ ത്രിവര്‍ണ ഓംബ്രെ സ്ലീവുകളോടുകൂടിയ പുതിയ ജഴ്സി ധരിക്കും. അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പുരുഷ ടീമും അഡിഡാസ് ജഴ്സി ധരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പൊതുജനങ്ങള്‍ക്കും പുതിയ ജഴ്സി വാങ്ങാനാകും. യഥാര്‍ഥ ജഴ്സിക്ക് 5999 രൂപയും ആരാധകര്‍ക്കായുള്ള ജഴ്സിക്ക് 999 രൂപയുമാണ് വില.
തെരഞ്ഞെടുത്ത അഡിഡാസ് സ്റ്റോറുകളിലും https://www.adidas.co.in/cricket വെബ്സൈറ്റിലും ലഭിക്കും.