കൈസറിന്റെ 5-ാം നന്പർ ഇനിയില്ല...
Monday, December 9, 2024 1:40 AM IST
മ്യൂണിക്: ജർമൻ ഇതിഹാസ ഫുട്ബോളറായ ഫ്രാൻസ് ബെക്കൻബോവറിന്റെ അഞ്ചാം നന്പർ ജഴ്സി ബുണ്ടസ് ലിഗ ക്ലബ്ബായ ബയേണ്‍ മ്യൂണിക് റിട്ടയർ ചെയ്തു. ഈ വർഷം ജനുവരിയിൽ തന്റെ 78-ാം വയസിലായിരുന്നു ബെക്കൻബോവറിന്റെ അന്ത്യം.
‘ഓൾറൗണ്ട് ഫുട്ബോളറും’ അറ്റാക്കിംഗ് സ്വീപ്പർ പൊസിഷന്റെ ഉപജ്ഞാതാവുമായിരുന്നു ബെക്കൻബോവർ. ആരാധകരും അടുപ്പക്കാരും ‘കൈസർ’ എന്നു വിളിക്കുന്ന ബെക്കൻബോവർ ക്യാപ്റ്റൻ എന്ന നിലയിലും (1974) കോച്ച് എന്ന നിലയിലും (1990) ജർമനിക്കു ലോകകപ്പ് കിരീടം സമ്മാനിച്ച അപൂർവ നേട്ടത്തിനും ഉടമയാണ്.