എംബപ്പെ തോൽവി
Friday, December 6, 2024 12:19 AM IST
മാഡ്രിഡ്: ഫ്രഞ്ചു സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെയെ സ്പാനിഷ് ലാ ലിഗ വന്പന്മാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയപ്പോൾ പ്രതീക്ഷിച്ചത് വന്പൻ പ്രകടനങ്ങൾ.
എന്നാൽ, പ്രതീക്ഷക്കൊത്തുയരാൻ എംബപ്പെയ്ക്കു സാധിച്ചിക്കുന്നില്ലെന്ന് മാഡ്രിഡ് മുഖ്യപരിശീലകൻ കാർലോ ആൻസിലോട്ടിതന്നെ തുറന്നു സമ്മതിച്ചു.
ലാ ലിഗ 2024-25 സീസണിലെ 15-ാം റൗണ്ടിൽ അത്ലറ്റിക് ബിൽബാവോയോട് 2-1നു റയൽ മാഡ്രിഡ് പരാജയപ്പെട്ടശേഷമായിരുന്നു ആൻസിലോട്ടിയുടെ തുറന്നു പറച്ചിൽ.
റയൽ പരാജയപ്പെട്ടതു മാത്രമല്ല, മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി എന്നതും എംബപ്പെയുടെ നില പരുങ്ങലിലാക്കി. ഒരാഴ്ചയ്ക്കിടെ എംബപ്പെ രണ്ടു പെനാൽറ്റി നഷ്ടപ്പെടുത്തി എന്നതും ശ്രദ്ധേയം.