ഐ ലീഗിൽ ചർച്ചിൽ ഗോകുലത്തെ കീഴടക്കി
Saturday, December 7, 2024 11:59 PM IST
കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോളിൽ ആതിഥേയരായ ഗോകുലം കേരളയെ 0-1നു ചർച്ചിൽ ബ്രദേഴ്സ് കീഴടക്കി.
2024-25 സീസണിൽ ഗോകുലത്തിന്റെ ആദ്യ തോൽവിയാണ്. നാലു മത്സരങ്ങളിൽനിന്ന് അഞ്ചു പോയിന്റുമായി ഗോകുലം ഏഴാം സ്ഥാനത്താണ്. ഏഴു പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സ് മൂന്നാമതെത്തി.