മുത്തൂറ്റ് വോളിബോള്‍ അക്കാദമി താരങ്ങള്‍ക്ക് കാഷ് അവാര്‍ഡുകൾ നൽകി
Wednesday, December 11, 2024 12:18 AM IST
കൊച്ചി: ദേശീയ സ്കൂള്‍ ഗെയിംസിലെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന മുത്തൂറ്റ് വോളിബോള്‍ അക്കാദമിയുടെ കായികതാരങ്ങള്‍ക്ക് കാഷ് അവാര്‍ഡുകൾ വിതരണം ചെയ്തു.
വോളിബോള്‍ താരങ്ങളായ എ.ആര്. അനുശ്രീ, സി.ബി. നിസ്റ്റിന്, ജോസഫ് ഷൈവാന് എന്നിവര്‍ക്കാണ് 10,000 രൂപയുടെ കാഷ് അവാര്‍ഡുകൾ നൽകിയത്. അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു പുരസ്കാരങ്ങൾ വിതരണം ചെയ്തു.