ദു​​​​ബാ​​​​യ്: അ​​ഡ്‌​​ലെ​​​​യ്ഡ് ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​ൽ ഗ്രൗ​​​​ണ്ടി​​​​ൽ വ​​​​ഴ​​​​ക്കി​​​​ട്ട ഇ​​​​ന്ത്യ​​​​ൻ പേ​​​​സ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജി​​​​നും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ബാ​​​​റ്റ​​​​ർ ട്രാ​​​​വി​​​​സ് ഹെ​​​​ഡി​​​​നും എ​​തി​​​​രേ ഐ​​​​സി​​​​സി ന​​​​ട​​​​പ​​​​ടി.

സി​​​​റാ​​​​ജി​​​​ന് മാ​​​​ച്ച് ഫീ​​​​യു​​​​ടെ 20 ശ​​​​ത​​​​മാ​​​​നം പി​​​​ഴ​​​​യും ഒ​​​​രു ഡീ​​​​മെ​​​​രി​​​​റ്റ് പോ​​​​യി​​​​ന്‍റും ചു​​​​മ​​​​ത്തി. ഹെ​​​​ഡി​​​​ന് താ​​​​ക്കീ​​​​തും ഒ​​​​രു ഡീ​​​​മെ​​​​രി​​​​റ്റ് പോ​​​​യി​​​​ന്‍റും ചു​​​​മ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 140 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ഹെ​​​​ഡി​​​​നെ ക്ലീ​​​​ൻ​​​​ബൗ​​​​ൾ​​​​ഡാ​​​​ക്കി​​​​യ സി​​​​റാ​​​​ജ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഡ്ര​​​​സിം​​​​ഗ് റൂം ​​​​കാ​​​​ണി​​​​ച്ച് ആം​​​​ഗ്യം കാ​​​​ണി​​​​ച്ചു. ഇ​​​​തി​​​​നു വാ​​​​ക്കു​​​​ക​​​​ൾ​​​​കൊ​​​​ണ്ട് ഹെ​​​​ഡ് മ​​​​റു​​​​പ​​​​ടി​​​​യും ന​​​​ല്കി. എ​​​​ന്നാ​​​​ൽ ന​​​​ന്നാ​​​​യി പ​​​​ന്തെ​​​​റി​​​​ഞ്ഞു​​​​വെ​​​​ന്നാ​​​​ണു താ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നാ​​ണ് ഹെ​​​​ഡി​​​​ന്‍റെ വാ​​​​ദം. ഇ​​​​ത് ക​​​​ള്ള​​​​മാ​​​​ണെ​​​​ന്നാ​​​​ണ് സി​​​​റാ​​​​ജ് പ​​​​റ​​​​ഞ്ഞ​​​​ത്.


“ന​​​​ന്നാ​​​​യി പ​​​​ന്തെ​​​​റി​​​​ഞ്ഞെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. അ​​​​തു നു​​​​ണ​​​​യാ​​​​ണ്. എ​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ട്രാ​​​​വി​​​​സ് ഹെ​​​​ഡ് എ​​​​ന്നെ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​ത്. നി​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ത് ടി​​​​വി​​​​യി​​​​ൽ കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കും.”- സി​​​​റാ​​​​ജ് പ​​​​റ​​​​ഞ്ഞു.