പ്രോട്ടീസ് ലീഡ്
Saturday, December 7, 2024 11:59 PM IST
പോർട്ട് എലിസബത്ത്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
30 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ആതിഥേയർ രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്കു മുന്നേറുന്നു.
രണ്ടാം ഇന്നിംഗ്സിൽ 49 ഓവറിൽ 175/3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 358ഉം ശ്രീലങ്ക 328ഉം റണ്‍സ് നേടിയിരുന്നു.