സിൻഡ്രേല, അഭിനന്ദ് ജേതാക്കൾ
Wednesday, December 11, 2024 12:18 AM IST
തിരുവനന്തപുരം: ദേശീയ റാങ്കിംഗ് ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ടോപ് സീഡ് അസമിന്റെ പ്രിയനുജ് ഭട്ടാചാര്യയെ 3-1നു (5-11,17-15,11-7,11-7) പരാജയപ്പെടുത്തി തമിഴ്നാടിന്റെ പി.ബി. അഭിനന്ദ് അണ്ടർ 17 യൂത്ത് ബോയ്സ് കിരീടം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സിൻഡ്രേല ദാസ് ജേതാവ്.
കാവ്യഭട്ടിനെ 3-0 (11-8,11-7,11-9) പരാജയപ്പെടുത്തിയായിരുന്നു സിൻഡ്രേല ചാന്പ്യൻ പട്ടം കരസ്ഥമാക്കിയത്.