ദു​ബാ​യ്: ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ വേ​ദി സം​ബ​ന്ധി​ച്ച ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ ത​ർ​ക്ക​ത്തി​നു അ​വ​സാ​നം. 2025ൽ ​പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കേ​ണ്ട ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ മ​ത്സ​ങ്ങ​ൾ നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ആ​യി​രി​ക്കും.

2031വ​രെ ഇ​ന്ത്യ ആ​തി​ഥേ​യ​ക്വം വ​ഹി​ക്കു​ന്ന ഐ​സി​സി ടൂ​ർ​ണ​മെ​ന്‍​റു​ക​ൾ​ക്കാ​യി പാ​ക്കി​സ്ഥാ​നും ഇ​ങ്ങോ​ട്ട് എ​ത്തി​ല്ല. പ​ക​രം പാ​ക്കി​സ്ഥാ​ന്‍റെ മ​ത്സ​ര​ങ്ങ​ളും നി​ഷ്പ​ക്ഷ വേ​ദി​യി​ലാ​യി​രി​ക്കും.


2025 വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ്, 2026 പു​രു​ഷ ട്വ​ന്‍​റി-20 ലോ​ക​ക​പ്പ്, 2029 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി, 2031 ഏ​ക​ദി​ന ലോ​ക​ക​പ്പ് എ​ന്നി​ങ്ങ​നെ നാ​ല് ഐ​സി​സി ടൂ​ർ​ണ​മെ​ന്‍​റു​ക​ൾ 2031വ​രെ​യാ​യി ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാ​ളെ ദു​ബാ​യി​ൽ ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.