അഭിഷേകിനു റിക്കാർഡ്
Friday, December 6, 2024 12:19 AM IST
ബറോഡ: ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റിക്കാർഡിൽ അഭിഷേക് ശർമ.
സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ മേഘാലയയ്ക്കെതിരേ പഞ്ചാബിനുവേണ്ടി 28 പന്തിൽ അഭിഷേക് ശർമ സെഞ്ചുറി നേടി.
29 പന്തിൽ 106 റണ്‍സുമായി മത്സരത്തിൽ അഭിഷേക് പുറത്താകാതെനിന്നു. ഗുജറാത്തിന്റെ ഉർവി പട്ടേൽ കഴിഞ്ഞ മാസം അവസാനം 28 പന്തിൽ സെഞ്ചുറി നേടി കുറിച്ച റിക്കാർഡിന് ഒപ്പമാണ് അഭിഷേക് എത്തിയത്.