ഹെപ്റ്റയിൽ റിക്കാർഡ്
Wednesday, December 11, 2024 12:18 AM IST
ഭുവനേശ്വർ: 39-ാമത് ദേശീയ ജൂണിയർ അത്ലറ്റിക്സിന്റെ നാലാംദിനമായ ഇന്നലെ ഹെപ്റ്റാത്തലണിൽ റിക്കാർഡ് നേട്ടവുമായി ഹരിയാനയുടെ പൂജ.
അണ്ടർ 18 വിഭാഗത്തിലാണ് പൂജയുടെ റിക്കാർഡ് സ്വർണം. 5102 പോയിന്റ് നേടിയാണ് പൂജ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
2024ൽ ആർ. ഖാതൂൺ കുറിച്ച 4357 പോയിന്റ് എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി. വനിതാ അണ്ടർ 18 വിഭാഗം ഹൈജംപിലും പൂജ നേരത്തേ സ്വർണം സ്വന്തമാക്കിയിരുന്നു.
അണ്ടർ 16 ആൺകുട്ടികളുടെ പെന്റാത്തലണിൽ കേരളത്തിന്റെ ടി.എം. അതുൽ വെങ്കലം നേടി. അണ്ടർ 16 പെൺകുട്ടികളുടെ പെന്റാത്തലണിൽ കേരളത്തിനായി അനാമിക അജീഷും വെങ്കലത്തിൽ മുത്തംവച്ചു. ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിൽ ഈ രണ്ടു വെങ്കലം മാത്രമാണ് എത്തിയത്.