മുസിയാല ഡബിളിൽ ബയേണ്‍
Monday, December 9, 2024 1:40 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ജമാൽ മുസിയാലയുടെ (56’, 90+1’) ഇരട്ടഗോൾ ബലത്തിൽ ബയേണ്‍ മ്യൂണിക്കിനു ജയം. ഹോം മത്സരത്തിൽ ബയേണ്‍ മ്യൂണിക് 4-2നു ഹൈഡൻഹൈമിനെ തോൽപ്പിച്ചു. ദയോത് ഉപമെകാനോ (18’), ലിയോണ്‍ ഗൊരെറ്റ്സ്ക (84’) എന്നിവരായിരുന്നു ബയേണിന്റെ മറ്റു ഗോൾ നേട്ടക്കാർ. ലീഗിൽ 13 മത്സരങ്ങൾ പൂർത്തിയായപ്പോൾ 33 പോയിന്റുമായി ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്തു തുടരുന്നു.