ഇന്ത്യ ഗ്രൂപ്പ് സിയിൽ
Monday, December 9, 2024 11:57 PM IST
ക്വലാലംപുർ: 2027 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതയിലെ അവസാന റൗണ്ടിൽ ഇന്ത്യ ഗ്രൂപ്പ് സിയിൽ.
ആറു ഗ്രൂപ്പുകളിലായി 24ടീമുകളാണ് അവസാന റൗണ്ടിലുള്ളത്. ഇതിലെ ഒന്നാം സ്ഥാനക്കാർ പ്രധാന ടൂർണമെന്റിനു യോഗ്യത നേടും. 2027ൽ സൗദി അറേബ്യയിൽ നടക്കുന്ന ടൂർണമെന്റിലേക്കു രണ്ടു റൗണ്ട് പൂർത്തിയായപ്പോൾ 18 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു.
127 -ാമതുള്ള ഇന്ത്യയാണ് ഗ്രൂപ്പിൽ ഫിഫ റാങ്കിംഗിൽ മുന്നിലുള്ളത്. ഹോങ്കോംഗ് (156), സിംഗപ്പുർ (161), ബംഗ്ലാദേശ് (185) എന്നിവരാണ് മറ്റ് ടീമുകൾ.