ഇംഗ്ലണ്ട് ജയത്തിലേക്ക്
Saturday, December 7, 2024 11:59 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ജയത്തിലേക്ക്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 125ൽ എറിഞ്ഞിട്ട ഇംഗ്ലണ്ട് രണ്ടാംദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 378 റണ്‍സ് നേടി.
അഞ്ചു വിക്കറ്റ് കൈയിലിരിക്കേ 533 റണ്‍സിന്റെ ലീഡ് ആയി സന്ദർശകർക്ക്. സ്കോർ: ഇംഗ്ലണ്ട് 280, 378/5. ന്യൂസിലൻഡ് 125.
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി ബെൻ ഡക്കറ്റ് 92ഉം ജേകബ് ബെഥേൽ 96ഉം ഹാരി ബ്രൂക്ക് 55ഉം റണ്‍സ് നേടി. 73 റണ്‍സുമായി ജോ റൂട്ടും 35 റണ്‍സുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. ഇരുപത്തൊന്നുകാരനായ ബെഥേലിന്റെ രണ്ടാം ടെസ്റ്റാണിത്.