നാപ്പോളിക്കു തോൽവി
Monday, December 9, 2024 11:57 PM IST
നേപ്പിൾസ്: ഇറ്റാലിയൻ സിരീ എ ഫുട്ബോളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള നാപ്പോളിയുടെ മോഹം ലാസിയോ തകർത്തു.
ഒരാഴ്ചയ്ക്കിടെ ലാസിയോ രണ്ടാംതവണയാണ് നാപ്പോളിയെ തോല്പിക്കുന്നത്. വെള്ളിയാഴ്ച നടന്ന കോപ്പ ഇറ്റിലിയ പ്രീക്വാർട്ടറിലും ലാസിയോ ജയിച്ചു. ഇത്തവണ നാപ്പോളി സ്വന്തം കളത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജപ്പെട്ടത്.
ജയിച്ചിരുന്നെങ്കിൽ നാപ്പോളിക്കു തിരിച്ച് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. 15 കളിയിൽ 34 പോയിന്റുള്ള അത്ലാന്റയാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളിൽ 32 പോയിന്റുമായി നാപ്പോളി രണ്ടാമതാണ്.