ക്ലബ് ലോകകപ്പ് ഉദ്ഘാടനം ഇന്റർ മയാമി
Saturday, December 7, 2024 12:29 AM IST
ന്യൂജഴ്സി: 2025 ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ അമേരിക്കൻ ടീമായ ഇന്റർ മയാമിയുടെ മത്സരത്തോടെ തുടക്കമാകും. ജൂണ്‍ 15 മുതൽ ജൂലൈ 13വരെ അമേരിക്കയിലെ 11 നഗരങ്ങളിലായാണ് ഫിഫ ക്ലബ് ലോകകപ്പ് അരങ്ങേറുക.
ക്ലബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്റർ മയാമി ഈജിപ്ഷ്യൻ ടീമായ അൽ അഹ്ലിക്കെതിരേ ഇറങ്ങും. എഫ്സി പോർട്ടോ, പാൽമിറാസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ ഇന്റർ മയാമിക്കും അഹ്ലിക്കും ഒപ്പമുള്ളത്.