ഗുരുദ്വാരയിൽ ആക്രമണം; പതിനേഴുകാരൻ അറസ്റ്റിൽ
Saturday, July 13, 2024 1:56 AM IST
ലണ്ടൻ: ഗുരുദ്വാരയിൽ ആക്രമണം നടത്തിയ പതിനേഴുകാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെന്റിൽ ശ്രീ ഗുരുനാനാക് ദർബാർ ഗുരുദ്വാരയിൽ വ്യാഴാഴ്ച വൈകിട്ട് എത്തിയ ഇയാൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് പോലീസ് പറഞ്ഞത്.
ആരുടെയും പരിക്ക് ഗുരുതരമല്ലെങ്കിലും രണ്ടു സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഒറ്റപ്പെട്ട സംഭവമായിട്ടാണ് ഇതിനെ പരിഗണിക്കുന്നതെന്നും പോലീസ് അറിയിച്ചു.