നേപ്പാൾ കലാപം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
Saturday, April 12, 2025 2:25 AM IST
കാഠ്മണ്ഡു: നേപ്പാളിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ദുർഗപ്രസായി അറസ്റ്റിൽ.
ഇന്ത്യയുടെ അതിർത്തിയിലുള്ള ഝാപ ജില്ലയിൽനിന്നാണ് ദുർഗപ്രസായിയെ അറസ്റ്റ് ചെയ്തത്. കലാപത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 110 പേർക്കു പരിക്കേറ്റു.
ദുർഗ പ്രസായിയെ ആസാമിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്നും പിന്നീട് നേപ്പാൾ പോലീസിനു കൈമാറുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് അറുപതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി(ആർപിപി) ജനറൽ സെക്രട്ടറി ധവൽ ഷംഷേർ റാണ, വൈസ് പ്രസിഡന്റ് രവീന്ദ്ര മിശ്ര എന്നിവർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.