മിതാലി മുഖർജി റോയിട്ടേഴ്സ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ
Wednesday, April 9, 2025 11:43 PM IST
ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് ജേർണലിസം ഡയറക്ടറായി ഇന്ത്യൻ മാധ്യമപ്രവർത്തക മിതാലി മുഖർജി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ആക്ടിംഗ് ഡയറക്ടറാണ്.
രണ്ടു പതിറ്റാണ്ടിലധികമായി പത്രം, ടിവി, ഓൺലൈൻ മാധ്യമരംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള മിതാലി ദൂരദർശൻ, ടിവി ടുഡേ, സിഎൻബിസി ടിവി 18, മിന്റ്, ദ വയർ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് വകുപ്പുകൾ ചേർന്നു സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിനു പ്രധാനമായും സാന്പത്തികസഹായം ലഭിക്കുന്നത് കാനഡയിലെ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ തോംപ്സൺ റോയിട്ടേഴ്സിൽനിന്നാണ്.