ബംഗ്ലാദേശിനുള്ള കയറ്റുമതി ആനുകൂല്യം ഇന്ത്യ പിൻവലിച്ചു
Wednesday, April 9, 2025 11:43 PM IST
ധാക്ക: ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾ ഇന്ത്യയിലൂടെ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള അനുമതി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു.
ചൊവ്വാഴ്ച വിജ്ഞാപനത്തിലൂടെയാണ് ട്രാൻസ്ഷിപ്പ്മെന്റ് സംവിധാനം എടുത്തകളഞ്ഞ തീരുമാനം ഇന്ത്യ അറിയിച്ചത്.
കരമാർഗം ഇനി ഉത്പന്നങ്ങൾ ബംഗ്ലാദേശിന് ഈ രാജ്യങ്ങളിൽ എത്തിക്കേണ്ടിവരും. ബംഗ്ലാദേശിലെ കയറ്റുമതിക്കാർക്കു വലിയ തിരിച്ചടിയാണ് ഇന്ത്യയുടെ തീരുമാനമെന്നു വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ചും ബംഗ്ലാദേശിലെ വസ്ത്രകയറ്റുമതി മേഖലയെ.