14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു
Monday, April 7, 2025 1:12 AM IST
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടടുത്ത ദിവസം 14 ഇന്ത്യൻ മത്സ്യബന്ധനത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കയുടെ സൗഹൃദ സന്ദേശം. സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തി ഇന്ത്യ-ശ്രീലങ്ക അതിർത്തിയായ പാക് കടലിടുക്കിൽനിന്ന് അറസ്റ്റിലായവരെയാണ് മോചിപ്പിച്ചത്.
പ്രധാനമന്ത്രി മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും തമ്മിലുള്ള ചർച്ചയിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നവും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.