പാക് താലിബാൻ കമാൻഡറെ വധിച്ചു
Saturday, April 12, 2025 12:17 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തെഹ്രിക് ഇ താലിബാൻ (പാക് താലിബാൻ) ഭീകരസംഘടനയുടെ കമാൻഡർ ഹഫീസുള്ളയെ വധിച്ചതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ലോവർ ദിർ ജില്ലയിൽ ഭീകരർ എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഓപ്പറേഷൻ നടത്തുകയായിരുന്നു. ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഹഫീസുള്ളയും മറ്റൊരു ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
കൊച്ച്വാൻ എന്നു വിളിക്കപ്പെടുന്ന ഹഫീസുള്ള പാക്കിസ്ഥാനിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളിലൊന്നായിരുന്നു. ഇയാളുടെ തലയ്ക്ക് ഒരു കോടി പാക് രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.