ദക്ഷിണ കൊറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ മൂന്നിന്
Wednesday, April 9, 2025 1:05 AM IST
സിയൂൾ: ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ മൂന്നിനു നടക്കും. രാജ്യത്ത് പട്ടാള നിയമം പ്രഖ്യപിച്ചതിനെത്തുടർന്ന് മുൻ പ്രസിഡന്റ് യുൻ സുക് യോളിനെ ഇംപീച്ച് ചെയ്ത നടപടി ഭരണഘടനാ കോടതി ഈ മാസം നാലിനു ശരിവച്ചിരുന്നു.
ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ ഇന്നലെയാണു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മുറിവുകൾ വേഗം ഉണക്കി നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും ആശങ്കകളും സൃഷ്ടിക്കുകയും, പ്രസിഡന്റ് ഇല്ലാത്ത ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തതതിൽ താൻ ക്ഷമാപണം നടത്തുന്നുവെന്നും ഹാൻ ഡക്ക്-സൂ കൂട്ടിച്ചേർത്തു.