കീ​​​വ്: റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്ന യു​​​ക്രെ​​​യ്നി​​​ലെ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രാ​​​യ ജ​​​ന​​​ത്തി​​​ന് വീ​​​ണ്ടും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം. റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും മ​​​റ്റും മു​​​റി​​​വേ​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി നാ​​​ല് ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ​​​കൂ​​​ടി ന​​​ൽ​​​കി​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഈ ​​​രാ​​​ജ്യ​​​ത്തെ വീ​​​ണ്ടും ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ച​​​ത്.

വ​​​ത്തി​​​ക്കാ​​​ന്‍റെ ജീ​​​വ​​​കാ​​​രു​​​ണ്യ, സേ​​​വ​​​ന വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ കൊ​​​ൺ‌​​​റാ​​​ഡ് ക്രാ​​​ജെ​​​വ്സ്കി കീ​​​വി​​​ലെ​​​ത്തി മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു​​​വേ​​​ണ്ടി ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ കൈ​​​മാ​​​റി. വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി സ്റ്റേ​​​റ്റി​​​ന്‍റെ ചി​​​ഹ്നം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ യു​​​ദ്ധം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ച്ച പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

ഈ​​​സ്റ്റ​​​ർ അ​​​ടു​​​ത്തി​​​രി​​​ക്കെ​​​യും പ്ര​​​ത്യാ​​​ശ​​​യു​​​ടെ ജൂ​​​ബി​​​ലി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​മാ​​​ണ് യു​​​ദ്ധ​​​ക്കെ​​​ടു​​​തി അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത​​​യോ​​​ട് ത​​​ന്‍റെ സാ​​​മീ​​​പ്യം അ​​​റി​​​യി​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ ക​​​ർ​​​ദി​​​നാ​​​ൾ കൊ​​​ൺ‌​​​റാ​​​ഡ് ക്രാ​​​ജെ​​​വ്സ്കിയെ വീ​​​ണ്ടും അ​​​യ​​​ച്ച​​​ത്.


യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​തു പ​​​ത്താം​​​ത​​​വ​​​ണ​​​യാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വും പ്രാ​​​ർ​​​ഥ​​​ന​​​യും സ്നേ​​​ഹ​​​വാ​​​യ്പും അ​​​റി​​​യി​​​ക്കാ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ക്രാ​​​യെ​​​വ്സ്കി​​​യെ യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​മു​​​ന്പ് ക​​​ർ​​​ദി​​​നാ​​​ൾ​​​മു​​​ഖേ​​​ന മൂ​​​ന്ന് ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ മാ​​​ർ​​​പാ​​​പ്പ യു​​​ക്രെ​​​യ്നു കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. പ​​​ല​​​കു​​​റി അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളും അ​​​യ​​​ച്ചു. യു​​​ക്രെ​​​യ്നി​​​ലെ ര​​​ണ്ടു മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി പു​​​ന​​​ര​​​ധി​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും വ​​​ത്തി​​​ക്കാ​​​ൻ തു​​​റ​​​ന്നി​​​ട്ടു​​​ണ്ട്.