ന്യൂ​​​​ഡ​​​​ല്‍​ഹി: അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ന്‍​സ് ഈ​​​​ മാ​​​​സം 21 മു​​​​ത​​​​ല്‍ 24 വ​​​​രെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ഭാ​​​​ര്യ ഉ​​​​ഷ​​​​യ്‌​​​​ക്കും മ​​​​ക്ക​​​​ൾ​​​​ക്കു​​​​മൊ​​​​പ്പ​​​​മാ​​​​കും സ​​​​ന്ദ​​​​ർ​​​​ശ​​​​നം.

യു​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി സ്ഥാ​​​​ന​​​​മേ​​​​റ്റ​​​​ശേഷ മുള്ള വാ​​​​ന്‍​സി​​​​ന്‍റെ ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​മാ​​​​ണി​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം, പ്ര​​​​തി​​​​രോ​​​​ധ പ​​​​ങ്കാ​​​​ളി​​​​ത്തം, പ്രാ​​​​ദേ​​​​ശി​​​​ക സു​​​​ര​​​​ക്ഷ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണു സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം. സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​വേ​​​​ള​​​​യി​​​​ല്‍ വാ​​​​ന്‍​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. മു​​​​തി​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തും.


ന്യൂ​​​​ഡ​​​​ല്‍​ഹി​​​​യി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍​ക്കു​​​​പു​​​​റ​​​​മെ ജ​​​​യ്പു​​​​ര്‍, ആ​​​​ഗ്ര തു​​​​ട​​​​ങ്ങി​​​​യ ച​​​​രി​​​​ത്ര​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളും വാ​​​​ൻ​​​​സും കു​​​​ടും​​​​ബ​​​​വും സ​​​​ന്ദ​​​​ര്‍​ശി​​​​ക്കും.