പാസ്റ്ററെ തട്ടിക്കൊണ്ടുപോയി
Sunday, April 13, 2025 1:05 AM IST
ജോഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കയിൽ ആയുധധാരികൾ അമേരിക്കൻ പാസ്റ്ററെ തട്ടിക്കൊണ്ടുപോയി. ഈസ്റ്റേൺ കേപ്പിലെ മതർവെൽ പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
ബാപ്റ്റിപ്സ്റ്റ് സഭാ പാസ്റ്റർ ജോഷ് സള്ളിവൻ ശുശ്രൂഷയ്ക്കു നേതൃത്വം നല്കവേ മുഖം മറച്ച നാല് ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പാസ്റ്ററുടെ രണ്ടു ഫോണുകളും വാഹനവും ഇവർ തട്ടിയെടുത്തു. വാഹനം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കേസ് ഉന്നതതല പോലീസ് സംഘത്തിനു കൈമാറിയതായി ദക്ഷിണാഫ്രിക്കൻ വൃത്തങ്ങൾ അറിയിച്ചു.