യുഎസിൽ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
Wednesday, April 9, 2025 11:43 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു.
സ്പോട്സിൽവേനിയ കൗണ്ടിയിലുണ്ടായ സംഭവത്തിൽ ഒന്നിലധികം പേരാണു കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആരെയും പിടികൂടാനായിട്ടില്ല.