ന്യൂസിലൻഡ് പ്രതിരോധച്ചെലവ് വർധിപ്പിക്കുന്നു
Tuesday, April 8, 2025 1:19 AM IST
വെല്ലിംഗ്ടൺ: ആഗോള സാഹചര്യങ്ങളിലെ മാറ്റം പരിഗണിച്ച് പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ അറിയിച്ചു.
നിലവിൽ ജിഡിപിയുടെ ഒരു ശതമാനമാണു പ്രതിരോധത്തിനായി ചെലവഴിക്കുന്നത്. ഇതു രണ്ടു ശതമാനമായി വർധിപ്പിക്കും. ഇതിന്റെ ഭാഗമായി വരുന്ന നാലു വർഷത്തിനിടെ 500 കോടി ഡോളറായിരിക്കും ചെലവഴിക്കുക.
ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയവ വാങ്ങാനും യുദ്ധക്കപ്പലുകളുടെ കാലപരിധി വർധിപ്പിക്കാനും ആക്രമണശേഷി വർധിപ്പിക്കാനുമായിരിക്കും തുക വിനിയോഗിക്കുക.