നഴ്സിംഗ് ഹോമിനു തീപിടിച്ച് 20 മരണം
Wednesday, April 9, 2025 11:43 PM IST
ബെയ്ജിംഗ്: ചൈനയിൽ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. വടക്കുകിഴക്ക് ഹുബൈ പ്രവിശ്യയിലെ ചെംഗ്ഡെ നഗരത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
19 പേർക്കു പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു.