വീസ ഇളവ് അവസാനിപ്പിച്ച് ബ്രസീൽ
Wednesday, April 9, 2025 1:05 AM IST
സംപൗളോ: യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കുള്ള വീസ ഇളവ് അവസാനിപ്പിച്ച് ബ്രസീൽ.
ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാഴാഴ്ച മുതൽ വീസ വീണ്ടും നിർബന്ധമാക്കും. ഇതോടെ കഴിഞ്ഞ ആറു വർഷമായി യുഎസ്, കനേഡിയൻ, ഓസ്ട്രേലിയൻ പൗരന്മാർക്ക് ലഭിച്ചുവന്ന പ്രത്യേക സൗകര്യമാണ് ഇല്ലാതാകുന്നത്.
ഏപ്രിൽ 10 മുതൽ അമേരിക്കക്കാർക്കു വീസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്നു ബ്രസീലിയയിലെ യുഎസ് എംബസി അറിയിച്ചു.
2019ൽ ടൂറിസം പദ്ധതിയുടെ ഭാഗമായി മുൻ ബ്രസീൽ പ്രസിഡന്റ് ബൊൽസനാരോയാണ് യുഎസ്, കനേഡിയൻ, ഓസ്ട്രേലിയൻ പൗരന്മാർക്കു വീസ ഒഴിവാക്കിയത്. 2023 മാർച്ചിൽ ലുല ഡി സിൽവ പ്രസിഡന്റായതോടെ ഈ സൗകര്യം റദ്ദാക്കി. എന്നാൽ മൂന്നു തവണ തീരുമാനം മാറ്റിവയ്ക്കപ്പെട്ടു.