നിശാ ക്ലബ് ദുരന്തം: മരണം 113
Wednesday, April 9, 2025 11:43 PM IST
സാന്റോ ഡോമിംഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കൻ നിശാ ക്ലബ്ബിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം 113 ആയി.
ചൊവ്വാഴ്ച അപകടസമയത്ത് നൂറുകണക്കിനു പേർ ക്ലബ്ബിലുണ്ടായിരുന്നു. മോണ്ടെക്രിസ്റ്റി പ്രവിശ്യയുടെ ഗവർണർ നെൽസി ക്രൂസും മരിച്ചവരിൽ ഉൾപ്പെടുന്നു.