ഗാസയിൽ 26 പേർ കൊല്ലപ്പെട്ടു
Wednesday, April 9, 2025 11:43 PM IST
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 26 പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റിയുടെ കിഴക്കൻ പ്രാന്തത്തിലെ ഷെജായിയ പ്രദേശത്ത് ബഹുനില പാർപ്പിടസമുച്ചയത്തിലായിരുന്നു ആക്രമണം. കെട്ടിടാവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടെന്നു ഗാസ വൃത്തങ്ങൾ അറിയിച്ചു.
തീവ്രവാദികളെ നേരിടേണ്ടതിനാൽ ഷെജായിയയിൽനിന്നു പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞയാഴ്ച ഇസ്രേലി സേന നിർദേശം നല്കിയിരുന്നു.