ഇറാനുവേണ്ടി എണ്ണകടത്തൽ; ഇന്ത്യൻ വ്യവസായിക്ക് യുഎസ് ഉപരോധം
Saturday, April 12, 2025 12:17 AM IST
വാഷിംഗ്ടൺ ഡിസി: ഇറാനുവേണ്ടി എണ്ണ കടത്തിയെന്നു കണ്ടെത്തിയ യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജുഗ്വിന്ദർ സിംഗ് ബ്രാർ എന്ന ഇന്ത്യൻ വ്യവസായിക്ക് ഉപരോധം ചുമത്തിയതായി അമേരിക്ക അറിയിച്ചു.
ഇയാളുടെ ഉടമസ്ഥതയിൽ ഇന്ത്യയിലും യുഎഇയിലും പ്രവർത്തിക്കുന്ന ഷിപ്പിംഗ് കന്പനികൾക്കും ഉപരോധമുണ്ട്.
30 ചരക്കുകപ്പലുകളുമായി വിവിധ ഷിപ്പിംഗ് കന്പനികൾ പ്രവർത്തിപ്പിക്കുന്ന ബ്രാർ പാശ്ചാത്യ ഉപരോധം ലംഘിച്ച് ഇറാനുവേണ്ടി എണ്ണ കടത്തിയെന്ന് അമേരിക്കൻ ട്രഷറി വകുപ്പ് അറിയിച്ചു.
കടലിൽവച്ച് കപ്പലിൽ നിറയ്ക്കുന്ന എണ്ണ മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉപോത്പന്നങ്ങളുമായി ഇടകലർത്തി വിതരണം ചെയ്യുകയായിരുന്നുവത്രേ.