മിഷേൽ ഒബാമയുടെ അമ്മ അന്തരിച്ചു
Sunday, June 2, 2024 1:16 AM IST
ഷിക്കാഗോ: മുൻ യുഎസ് പ്രഥമവനിത മിഷേൽ ഒ ബാമയുടെ അമ്മ മരിയാൻ റോബിൻസൺ (86) അന്തരിച്ചു.
2009-2017 കാലത്ത് ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കേ വൈറ്റ്ഹൗസിലെ നിത്യസാന്നിധ്യമായിരുന്നു മരിയാൻ. ഒബാമയുടെ മക്കളായ മാലിയ, സാഷ എന്നിവരെ നോക്കിയിരുന്നത് ഇവരാണ്.