തീപിടിത്തത്തിൽ പരിക്കേറ്റ മകനെ സന്ദർശിച്ച് പവൻ കല്യാൺ
Thursday, April 10, 2025 1:37 AM IST
അമരാവതി: സിങ്കപ്പുർ റിവർ വാലിയിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകനെ സന്ദർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ.
ഇളയമകൻ മാർക്ക് ശങ്കറിനാണു തീപിടിത്തത്തിൽ ഗുരുതരപരിക്കേറ്റത്. മാർക്ക് ശങ്കർ സുഖംപ്രാപിച്ചുവരുന്നതായി ജനസേന പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.