നീറ്റ്: തമിഴ്നാട് സുപ്രീംകോടതിയിലേക്ക്
Thursday, April 10, 2025 2:51 AM IST
ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന ബില്ലിന് അംഗീകാരം നൽകാൻ കേന്ദ്രം വിസമ്മതിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ തമിഴ്നാടിന്റെ തീരുമാനം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.