യുഎസ് തീരുവ: ഇന്ത്യയും ചൈനയും ഒന്നിച്ചു നീങ്ങണമെന്ന് ചൈനീസ് വക്താവ്
Thursday, April 10, 2025 2:51 AM IST
ന്യൂഡൽഹി: അമേരിക്കഏർപ്പെടുത്തിയ തീരുവകൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ചു നിൽക്കണമെന്ന് ചൈനീസ് എംബസി വക്താവ് യു ജിംഗ്.
ഇന്ത്യയുടെയും ചൈനയുടെയും വ്യാപാരബന്ധം പരസ്പരസഹകരണത്തിൽ അധിഷ്ഠിതമാണ്.അതിനാൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന തീരുവകളെ മറികടക്കാൻ രണ്ടു വികസ്വരരാജ്യങ്ങളും ഒന്നിച്ചുനിൽക്കണമെന്ന് ചൈനീസ് വക്താവ് എക്സിൽ കുറിച്ചു.
അമേരിക്ക പകരം തീരുവ നടപ്പാക്കിയതിനു പിന്നാലെ വിവിധ രാജ്യങ്ങൾക്കൊപ്പം ചൈനയും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയുമായി കൈകോർക്കാൻ യു ജിംഗ് ആഹ്വാനം നൽകിയിരിക്കുന്നത്.