സെർവർ തകരാർ: നോർസെറ്റ് പരീക്ഷ വൈകി
Sunday, April 13, 2025 1:28 AM IST
ന്യൂഡൽഹി: എയിംസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ആശുപത്രികളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പരീക്ഷയായ നോർസെറ്റ് പരീക്ഷ രണ്ടര മണിക്കൂറോളം വൈകി. ഇന്നലെ രാവിലെ ഒന്പതിന് നിശ്ചയിച്ചിരുന്ന പരീക്ഷ 11:30 നാണ് ആരംഭിച്ചത്.
ഈസമയമത്രയും ഉദ്യോഗാർഥികൾക്കു പരീക്ഷാഹാളിൽ ഇരിക്കേണ്ടിവന്നു. രാജ്യത്തുടനീളമുള്ള സെന്ററുകളിൽ പരീക്ഷ ആരംഭിക്കാൻ വൈകി. ഒന്പതിനുള്ള പരീക്ഷയെഴുതാൻ രാവിലെ ഏഴിനുതന്നെ പരീക്ഷാസെന്ററുകളിൽ എത്തിയവർ കനത്ത ചൂടിലും പരീക്ഷാ നടത്തിപ്പുകാരുടെ അനാസ്ഥയിലും വലഞ്ഞു. സെർവർ തകരാറിലായതിനാലാണു പരീക്ഷ ആരംഭിക്കാൻ വൈകിയതെന്നാണ് പരീക്ഷാസെന്ററുകളിലെ അധികൃതർ നൽകിയ വിശദീകരണം.