ജിതിന് റാം മാഞ്ചിയുടെ കൊച്ചുമകൾ വെടിയേറ്റു മരിച്ചു
Thursday, April 10, 2025 2:51 AM IST
ഗയ: കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) നേതാവുമായ ജിതിന് റാം മാഞ്ചിയുടെ കൊച്ചുമകൾ സുഷമ ദേവി വെടിയേറ്റുമരിച്ചു.
ഗയയിലെ അത്രിയിൽ വീട്ടിൽവച്ചുണ്ടായ തർക്കത്തിനിടെ സുഷമ ദേവിയെ ട്രക്ക് ഡ്രൈവറായ ഭർത്താവ് രമേശ് നാടൻ തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദമ്പതികളുടെ കുട്ടികളും സുഷമയുടെ സഹോദരി പൂനവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.