എംപിയെ വധിച്ചാൽ പാരിതോഷികം: കർണി സേന നേതാവിനെതിരേ കേസ്
Friday, April 11, 2025 2:17 AM IST
അലിഗഡ് (യുപി): സമാജ്വാദി പാർട്ടി എംപി രാംജി ലാൽ സുമനെ വധിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കർണി സേന നേതാവിനെതിരേ കേസെടുത്ത് പോലീസ്.
രാംജി ലാൽ സുമനെ കൊല്ലാൻ അവസരം ലഭിച്ചാൽ താൻ നേരിട്ട് കൃത്യം ചെയ്യുമെന്നും ആരെങ്കിലും അദ്ദേഹത്തെ വധിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്നുമുള്ള മോഹൻ ചൗഹാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എസ്പി മഹിളാ സഭ മേധാവി ആരതി സിംഗിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പതിനാറാം നൂറ്റാണ്ടിലെ രജപുത്ര രാജാവ് റാണ സംഗയെക്കുറിച്ച് രാംജി ലാൽ സുമൻ നടത്തിയ പരാമർശം വിവാദമായിരുന്നു.