അറസ്റ്റിനു കാരണം പറഞ്ഞില്ലെങ്കിൽ ജാമ്യം: അലഹബാദ് ഹൈക്കോടതി
Sunday, April 13, 2025 2:17 AM IST
പ്രയാഗ്രാജ്: ഭരണഘടനയുടെ ആർട്ടിക്കിൾ 22 (1) പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുന്നതിനു മുന്പ് കാരണം ബോധിപ്പിക്കേണ്ടത് നിർബന്ധമാണെന്നും ഇത് ലംഘിച്ചാൽ ജാമ്യം നൽകാനുള്ള കാരണമായി പരിഗണിക്കാമെന്നും അലഹബാദ് ഹൈക്കോടതി.
ഡിസംബർ 25ലെ റാംപുർ മജിസ്ട്രേറ്റിന്റെ റിമാൻഡ് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം നൽകുന്നതിന് നിയമപരമായ തടസങ്ങളുണ്ടെങ്കിലും ഇത്തരം കേസുകളിൽ അത് അനുവദിക്കേണ്ടതാണെന്നും ജസ്റ്റീസ് മഹേഷ് ചന്ദ്ര ത്രിപാഠി, പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
മഞ്ജീത് സിംഗ് എന്നയാൾ ഫയൽ ചെയ്ത റിട്ട് ഹർജി പരിഗണിക്കവേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.