ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് നാ​ശം. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തി.

കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ക്കു​ക​യും ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് ന​ഗ​ര​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യി. 15 വി​മാ​ന​സ​ർ​വീ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും നി​ര​വ​ധി സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും ചെ​യ്തു.